തൃശൂർ: അൽപനേരം സുരേഷ്ഗോപി മുന്നിൽ നിന്നെങ്കിലും വോട്ടെണ്ണൽ പുരോഗമിക്കുന്നതോടെ മൂന്നാം സ്ഥാനത്തേക്ക് പിൻതളളപ്പെട്ടതോടെ തൃശൂർ ജില്ലയിൽ പൂർണ ഇടത് ആധിപത്യം. 13ൽ 13 മണ്ഡലങ്ങളിലും ഇടത് മുന്നണിയാണ് മുന്നിൽ. ഇരിങ്ങാലക്കുടയിൽ ഇടത് മുന്നണി സ്ഥാനാർത്ഥിയും സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ ഭാര്യയുമായ ആർ.ബിന്ദു വിജയിച്ചു. തൃശൂരിൽ സിപിഐയുടെ പി.ബാലചന്ദ്രൻ 238 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി പത്മജാ വേണുഗോപാൽ
ചേലക്കരയിൽ മുൻ മന്ത്രിയും മുൻ സ്‌പീക്കറുമായ കെ.രാധാകൃഷ്‌ണൻ 27396 വോട്ടുകൾക്ക് വിജയിച്ചു. ഒല്ലൂരിൽ കെ.രാജൻ, പുതുക്കാട് കെ.കെ രാമചന്ദ്രൻ, വടക്കാഞ്ചേരിയിൽ സേവ്യർ ചിറ്റിലപ്പളളി എന്നിവർക്ക് വൻ ലീഡുണ്ട്. 13 മണ്ഡലങ്ങളിൽ ഒരു സീറ്റിൽ പോലും കാര്യമായി വാശിയേറിയ ലീഡ് നേടാൻ കോൺഗ്രസിനായില്ല. തൃശൂർ മണ്ഡലത്തിൽ പത്മജ മാത്രമാണ് കോൺഗ്രസിനായി മികച്ച പോരാട്ടം കാഴ്ച വച്ചത്.