കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും കടുത്ത മതേതരവാദികൾ ആണെന്ന് ഇതുവരെ മനസിലാകാത്തവർക്ക് ഈ തിരഞ്ഞെടുപ്പോടെ എന്തായാലും മനസിലാകുമെന്ന് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ശബരിമല വിഷയം ഉൾപ്പടെ തിരഞ്ഞെടുപ്പ് പ്രചാരണവിഷയമാക്കിയതിനെയാണ് അദ്ദേഹം പരോക്ഷമായി വിമർശിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും കടുത്ത മതേതരവാദികൾ ആണെന്ന് ഇതുവരെയും മനസ്സിലാകാത്തവർക്ക് ഈ തിരഞ്ഞെടുപ്പോടെ എന്തായാലും മനസ്സിലാവും..!! പ്രാഞ്ചിയേട്ടനോട് മേനോൻ പറഞ്ഞപോലെ 'എഡ്യൂക്കേക്കേഷൻ പ്രാഞ്ചി, എഡ്യൂക്കേഷൻ'