k-surendran

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണൽ അവസാന മണിക്കൂറുകലിലേക്ക് കടക്കവേ ബി ജെ പി ക്യാമ്പുകളിൽ പിരിമുറുക്കം. നിലവിൽ രണ്ട് സീറ്റുകളിലാണ് ബി ജെ പി ലീഡ് ചെയ്യുന്നത്. തങ്ങളുടെ സിറ്റിംഗ് സീറ്റായ നേമം സംരക്ഷിക്കാനായി ബി ജെ പി കിതയ്‌ക്കുകയാണ്. പലതവണ മാറിമറിഞ്ഞ ലീഡിൽ കുമ്മനം ആയിരത്തോളം വോട്ടുകൾക്ക് മാത്രമാണ് ഇപ്പോൾ ലീഡ് ചെയ്യുന്നത്.

പാലക്കാട് ഇ ശ്രീധരന്റെ ലീഡ് കുറയുകയാണ്. ഒടുവിലത്തെ വിവരം അനുസരിച്ച് 4600 വോട്ടുകൾക്കാണ് ശ്രീധരൻ ലീഡ് ചെയ്യുന്നത്. തൃശൂരിൽ ബി ജെ പി സ്ഥാനാർത്ഥിയായ സുരേഷ് ഗോപി വൻ മുന്നേറ്റമാണ് നടത്തിയതെങ്കിലും ഒടുവിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെടുകയായിരുന്നു.

കോഴിക്കോട് സൗത്ത്, ചാത്തന്നൂർ ഉൾപ്പടെയുളള ചില മണ്ഡലങ്ങളിൽ ബി ജെ പി വോട്ടെണ്ണലിനിടെ ലീഡ് നേടിയെങ്കിലും അത്ഭുതങ്ങൾ സൃഷ്‌‌ടിക്കാനായില്ല. പല മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് ബി ജെ പി ഇപ്പോഴും തുടരുന്നുണ്ട്. മഞ്ചേശ്വരത്തും കോന്നിയിലും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ബഹുദൂരം പിന്നിലാണ്. മഞ്ചേശ്വരത്ത് അവസാനനിമിഷം എന്തെങ്കിലും അത്ഭുതങ്ങൾ നടക്കുമോയെന്നാണ് ബി ജെ പി ക്യാമ്പ് ഉറ്റുനോക്കുന്നത്.