പാലക്കാട്: മെട്രോമാൻ ഇ ശ്രീധരനെ പിന്നിലാക്കി ഷാഫി പറമ്പിലിന് ലീഡ്. ആയിരം വോട്ടിനാണ് ഷാഫി ലീഡ് ചെയ്യുന്നത്. നേമത്തിന് പിന്നാലെ പാലക്കാടും പിന്നിൽ പോയതെടെ ബി ജെ പിയുടെ പ്രതീക്ഷകൾ അസ്ഥാനത്തായിരിക്കുകയാണ്. ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് നേതൃത്വം വിശേഷിപ്പിച്ച ശ്രീധരന്റെ തോൽവി പാർട്ടിക്ക് കനത്ത ക്ഷീണമാണ്.