kk-shylaja

കണ്ണൂർ: കേരളം ജയിച്ചെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ടിവി കാണുന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു പ്രതികരണം. അതോടൊപ്പം എല്ലാവരും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ശൈലജ പറഞ്ഞു.

'കേരളം ജയിച്ചു, ആ ജയം വീട്ടിലിരുന്നു കാണുന്നു. കൊവിഡ് മാനദണ്ഡങ്ങൾ മറക്കരുത് എന്ന് എല്ലാവരോടും ഒരുവട്ടം കൂടി ഓർമ്മിപ്പിക്കുന്നു.ഇടതുപക്ഷത്തെ നെഞ്ചേറ്റിയ എല്ലാവർക്കും അഭിവാദ്യങ്ങൾ...'- എന്നാണ് കെ കെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.