കോട്ടയം: തനിക്ക് രണ്ടാം സ്ഥാനം തന്ന പൂഞ്ഞാറിലെ ജനങ്ങളോട് നന്ദിയുണ്ടെന്ന് പി സി ജോർജ്. തിരഞ്ഞെടുപ്പ് വിജയം പിണറായിയുടെ സ്വന്തം നേട്ടമാണ്. കഴിഞ്ഞ അഞ്ച് വർഷം നടന്നത് മികച്ച എൽ ഡി എഫ് ഭരണമായിരുന്നു. പരാതിയുണ്ടായിരുന്ന ജലീലിനേയും മേഴ്‌സിക്കുട്ടിയമ്മയേയും ജനങ്ങൾ തോൽപ്പിച്ചു. കൊവിഡ്, വെളളപ്പൊക്ക സമയങ്ങളിൽ പിണറായി നടത്തിയ പ്രവർത്തനങ്ങൾ അംഗീകരിക്കാതിരിക്കാൻ കഴിയില്ലെന്നും പി സി ജോർജ് പറഞ്ഞു.
ദീർഘകാലം പൂഞ്ഞാറിൽ എം എൽ എയായിരുന്ന പി സി ജോർജ് ഇത്തവണ 11,404 വോട്ടിനാണ് തോറ്റത്. എൽ ഡി എഫിന്റെ സെബാസ്റ്റ്യൻ കുളത്തുങ്കലാണ് മണ്ഡലത്തിൽ വിജയിച്ചത്.