hjhjj

ന്യൂയോർക്ക് : മാഡം തുസ്യാഡ്സ് വാക്സ് മ്യൂസിയത്തിൽ ഇന്ത്യൻ വംശജയും അമേരിക്കൻ വൈസ് പ്രസിഡന്റുമായ കമല ഹാരിസിന്റെ പ്രതിമ സ്ഥാപിക്കുന്നു. ചരിത്രത്തിലാദ്യമായാണ് അമേരിക്കൻ വൈസ് പ്രസിഡന്റിന്റെ പ്രതിമ ഇവിടെ സ്ഥാപിക്കപ്പെടുന്നത്.

പ്രസിഡന്റ് ജോ ബൈഡന്റേയും കമലയുടേയും പ്രതിമകൾ മ്യൂസിയത്തിന്റെ ഓവൽ ഓഫീസ് എക്സ്പീരിയൻസിലാണ് പ്രദർശിപ്പിക്കുക. കമലാ ഹാരിസിന്റെ പ്രതിമ നിർമ്മിക്കാൻ അവസരം ലഭിച്ചതിൽ താൻ അതീവ സന്തുഷ്ടനാണെന്ന് ശിൽപ്പി വിക്കി ഗ്രാന്റ് ട്വിറ്ററിൽ കുറിച്ചു.