ghghgh

വിസ്കോൻസിൻ : അമേരിക്കൻ സംസ്ഥാനമായ വിസ്കോൻസിനിലെ ഒണീഡ കാസിനോയിൽ ശനിയാഴ്ചയുണ്ടായ വെടിവയ്പ്പിൽ അക്രമിയുൾപ്പെടെ മൂന്നു മരണം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണം തുടരുന്നതിനിടെ പൊലീസെത്തി അക്രമിയെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. അമേരിക്കൻ സമയം, ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു സംഭവം. വ്യക്തി വിരോധമാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. അക്രമിക്ക് വിരോധമുള്ളയാളെ കണ്ടെത്താനാകാത്തതിലുള്ള ദേഷ്യത്തിൽ മറ്റുള്ളവരെ വെടിവെച്ചതാകാമെന്നാണ് പൊലീസ് നിഗമനം. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല