ന്യൂഡൽഹി: പ്രമുഖ ചരിത്രമെഴുത്തുകാരനും ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ പ്രൊഫസറുമായ റിസ്വാൻ ഖൈസർ കൊവിഡ് ബാധിച്ച് മരിച്ചു. രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. ബിഹാറിലെ മുൻഗർ സ്വദേശിയായ റിസ്വാൻ ജെ.എൻ.യുവിലെ ഏറ്റവും മിടുക്കനായ ചരിത്ര വിദ്യാർത്ഥി എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. മൗലാന അബ്ദുൾ കലാം ആസാദിനെക്കുറിച്ച് നടത്തിയ പഠനങ്ങളും പ്രഭാഷണങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ആസാദിന്റെ സംഭാവനകളെക്കുറിച്ച് എഴുതിയ 'റെസിസ്റ്റിംഗ് കൊളോണിയലിസം ആൻഡ് കമ്മ്യൂണൽ പൊളിറ്റിക്സ്" ആണ് പ്രധാന കൃതി.