കൊച്ചി: ഇടത് പ്രതീക്ഷകൾക്ക് മങ്ങലേല്പിച്ചുകൊണ്ട് തൃപ്പൂണിത്തുറയിൽ യുഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെ ബാബുവിന് ജയം. കേവലം 700 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിപിഎം സിറ്റിംഗ് എംഎൽഎയായിരുന്ന എം സ്വരാജിൽ നിന്നും കെ ബാബു മണ്ഡലം പിടിച്ചെടുത്തത്. 99 സീറ്റുകളുടെ തിളങ്ങുന്ന വിജയം നേടിയത് എൽഡിഎഫ് ക്യാമ്പിനെ നേരിയ നിരാശയിലാഴ്ത്തുന്നതാണ് തൃപ്പൂണിത്തുറയിലെ തിരഞ്ഞെടുപ്പ് ഫലം.
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് യുഡിഎഫ് സ്ഥാനാർത്ഥി വിജയം നേടിയത്. എൽഡിഎഫിനെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമാണ് സ്വരാജിന്റെ തോൽവി. മണ്ഡലത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും തിരഞ്ഞെടുപ്പിൽ ഗംഭീര പ്രചാരണം നയിക്കുകയും ചെയ്ത എം സ്വരാജ് വിജയം നേടുമെന്ന് ഇടതുമുന്നണി ഉറപ്പിച്ചിരുന്നു.
content details: k babu wins thrippunithura defeating m swaraj.