mamta-banerjee

കൊൽക്കത്ത: നന്ദി​ഗ്രാമിൽ വിജയക്കൊടിപാറിച്ച് മമത ബാനർജി. ബി.ജെ.പി സ്ഥാനാർത്ഥി സുവേന്ദു അധികാരിയെ1200 വോട്ടുകൾക്കാണ് മമത പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിന്റെ പല വേളകളിലും ആയ്യായിരത്തിനു മുകളിൽ ലീഡ് സുവേന്ദു നേടിയിരുന്നു.

തൃണമൂൽ കോൺ​ഗ്രസ് സംസ്ഥാനത്ത് വൻ മുന്നേറ്റം നടത്തുന്നതിനിടെയിലും മമത ബാനർജി വോട്ടെണ്ണലിനിടെ പലപ്പോഴും പിന്നോക്കം പോയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. 16ാം റൗണ്ട് പൂർത്തിയാകുമ്പോൾ ആറു വോട്ടിന് പിന്നിൽ നിന്ന മമത അവസാന ഘട്ടത്തിൽ ലീഡ് തിരിച്ച് പിടിക്കുകയായിരുന്നു.

പലതവണ ജയിച്ച രണ്ടു മണ്ഡലങ്ങൾ വേണ്ടെന്നുവെച്ചായിരുന്നു മമത നന്ദിഗ്രാമില്‍ സുവേന്ദുവിനെതിരെ അങ്കത്തിനിറങ്ങിയത്​. തൃണമൂലിൽ നിന്നും രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നയാളാണ് സുവേന്ദു. നേരത്തെ രണ്ടിടത്ത് മത്സരിക്കുമെന്ന് മമത സൂചന നല്‍കിയെങ്കിലും ബി.ജെ.പിയുടെ വെല്ലുവിളിയെ തുടര്‍ന്ന് നന്ദിഗ്രാമില്‍ മാത്രം മത്സരിക്കുകയായിരുന്നു.