pinarayi

തിരുവനന്തപുരം; ഇടതുപക്ഷം നേടിയ ഗംഭീര വിജയത്തിന്റെ പശ്ചാത്തലത്തിൽ മാദ്ധ്യമങ്ങളെ കണ്ട് പിണറായി വിജയൻ. കേരള രാഷ്ട്രീയചരിത്രം തിരുത്തുന്ന തരത്തിലുള്ള വിജയമാണ് എൽഡിഎഫ് നേടിയതെന്നും വലിയ ആഘോഷങ്ങൾ നാടാകെ നടക്കേണ്ട സമയമാണെന്നും പറഞ്ഞ മുഖ്യമന്ത്രി, അതിനുള്ള സാഹചര്യമല്ല ഇപ്പോൾ ഉള്ളതെന്നും ഓർമിപ്പിച്ചു. കേരളജനതയാണ് എൽഡിഎഫ് നേടിയ ഈ വിജയത്തിന്റെഅവകാശികളെന്നും അഞ്ച് വർഷക്കാലത്തെ സർക്കാരിന്റെ ഭരണത്തിനുള്ള അംഗീകാരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ഈ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ ഉണ്ടായിരുന്ന ഒരു സീറ്റ് കൂടി നഷ്ടപ്പെടുത്തിയ ബിജെപിയെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. എന്തോ മഹാവിജയം നേടിക്കളയും എന്ന മട്ടിലായിരുന്നു അവർ പുറപ്പെട്ടതെന്നും സർക്കാർ രൂപീകരിക്കുന്ന കാര്യത്തിലേക്ക് അടക്കം തങ്ങൾ നീങ്ങുകയാണ് എന്ന മട്ടിലുള്ള പ്രസ്താവനകൾ ബിജെപിയുടെ ഉന്നത നേതാക്കൾ തന്നെ നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാധാരണ നിലയിലുള്ള ഭൂരിപക്ഷം പോലും അതിനായി ആവശ്യമില്ല എന്ന് പറയുന്ന നിലയിൽ വരെ അതെത്തി. അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്നാണ് ഞങ്ങൾ പറഞ്ഞത്.പ്രധാനമന്ത്രിയും അമിത് ഷായും ഇവിടെ സമയം ചിലവിട്ടു. ബിജെപി വൻതോതിൽ പണം ചിലവാക്കി. എന്നാൽ ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്നാണ് ഞങ്ങൾ പറഞ്ഞത്. ചെയ്യുന്നത് പറയുകയും പറയുന്നത് ചെയ്യുകയും ചെയ്യുന്ന സർക്കാരാണ് ഇതെന്നും അത് ജനത്തിന് അറിയാവുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വർഗീയത ഇവിടെ ചിലവാകില്ല. വർഗീയ രാഷ്ട്രീയത്തിന് കേരളത്തിൽ ഇടമില്ല. യുഡിഎഫ് നാടിന്റെ പ്രശ്നങ്ങൾക്കൊപ്പം നിന്നില്ല. യുഡിഎഫ് മുദ്രാവാക്യം ജനം തള്ളി. അവരുടെ നിലനിൽപ്പ് തന്നെ അപകടത്തിലാണ്. മാറി മാറി വരുന്ന സർക്കാരുകളെ പരീക്ഷിക്കുന്ന പതിവ് ജനം തിരുത്തി. ഈ വിജയത്തിന് ചരിത്ര പ്രാധാന്യമുണ്ട്. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സർക്കാർ സ്വീകരിച്ചത്. ദരിദ്രർക്ക് സാധാരണ ജീവിതത്തിനുള്ള അവസരമൊരുക്കി.

content details: pinarayi vijayan meets media after election win.