gggg

മനാമ: അടിയന്തര ചികിത്സയ്ക്കായി ആശുപത്രികളിൽ എത്തുന്നവർ ആരായിരുന്നാലും അവർക്ക് ചികിത്സ നിഷേധിക്കുന്ന സംഭവങ്ങൾ രാജ്യത്തുണ്ടാവരുതെന്ന് ആശുപത്രികൾക്ക് നിർദ്ദേശം നൽകി ബഹ്‌റൈൻ ആരോഗ്യമന്ത്രാലയം. ആശുപത്രിയിലെത്തുന്ന രോഗിക്ക് തിരിച്ചറിയൽ കാർഡോ മറ്റ് രേഖകളോ ഇല്ലെങ്കിലും അവർക്ക് ഉടൻ ചികിൽസ ലഭ്യമാക്കണമെനന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. രോഗിയുടെ ആരോഗ്യ നില മെച്ചപ്പെട്ട ശേഷം തിരിച്ചറിയൽ രേഖകൾ പരിശോധിക്കാം. ചികിത്സയ്ക്ക് ഫീസ് ഈടാക്കുന്നതിനുള്ള നടപടികളും ആരോഗ്യനില മെച്ചപ്പെട്ട ശേഷം മാത്രമേ പാടുള്ളൂ.