rubber

കൊ​ച്ചി​:​ ​ക​ർ​ഷ​ക​ർ​ക്ക് ​പ്ര​തീ​ക്ഷ​ ​ന​ൽ​കി​ ​ക​ഴി​ഞ്ഞ​വാ​രം​ ​നേ​രി​യ​ ​മു​ന്നേ​റ്റം​ ​ന​ട​ത്തി​യ​ ​ആ​ഭ്യ​ന്ത​ര​ ​റ​ബ​ർ​ ​വി​ല,​ ​ഈ​ ​വാ​രം​ ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത് ​ക​ന​ത്ത​ ​ചാ​ഞ്ചാ​ട്ടം.​ ​ആ​ർ.​എ​സ്.​എ​സ്-4​ ​ഇ​നം​ ​റ​ബ​റി​ന് ​വി​ല​ ​കി​ലോ​യ്ക്ക് 165​ ​രൂ​പ​യി​ൽ​ ​നി​ന്നു​യ​ർ​ന്ന് 167​ ​രൂ​പ​യി​ൽ​ ​എ​ത്തി.​ ​
ആ​ർ.​എ​സ്.​എ​സ് ​-3​ ​വി​ല​ ​കി​ലോ​യ്ക്ക് 165​ ​രൂ​പ​യി​ൽ​ ​നി​ന്ന് 167​ ​രൂ​പ​യാ​യി​ട്ടു​ണ്ട്.​ ​ട​യ​ർ​ ​വ്യ​വ​സാ​യി​ക​ൾ​ ​വാ​ങ്ങ​ൽ​ ​വ​ർ​ദ്ധി​പ്പി​ച്ച​തും​ ​ആ​ഗോ​ള​ ​ക്രൂ​ഡോ​യി​ൽ​ ​വി​ല​ ​വ​ർ​ദ്ധ​ന​യു​മാ​ണ് ​ക​ഴി​ഞ്ഞ​വാ​രം​ ​നേ​ട്ട​മാ​യ​ത്.​ ​എ​ന്നാ​ൽ,​ ​ആ​ഭ്യ​ന്ത​ര​ ​വാ​ഹ​ന​ ​വി​പ​ണി​യി​ലെ​ ​വി​ല്പ​ന​ ​ന​ഷ്‌​ട​വും​ ​ലോ​ക്ക്ഡൗ​ൺ​ ​നി​യ​ന്ത്ര​ണ​ങ്ങ​ളും​ ​വാ​ഹ​ന​ ​നി​ർ​മ്മാ​ണ​ ​പ്ളാ​ന്റു​ക​ളു​ടെ​ ​അ​ട​യ്ക്ക​ലും​ ​മൂ​ലം​ ​ഈ​വാ​രം​ ​റ​ബ​ർ​ ​ഡി​മാ​ൻ​ഡ് ​താ​ഴ്ന്നേ​ക്കാം.​ ​ഇ​ത് ​വി​ല​യി​ലും​ ​പ്ര​തി​ഫ​ലി​ക്കു​മെ​ന്ന് ​ക​രു​തു​ന്നു.
കൊ​വി​ഡ് ​വ്യാ​പ​നം​ ​രൂ​ക്ഷ​മാ​യാ​ൽ​ ​അ​ത് ​റ​ബ​ർ​ ​വി​ല​യെ​ ​പി​ന്നോ​ട്ടി​റ​ക്കും.​ ​കൊ​വി​ഡ് ​മൂ​ലം​ ​റ​ബ​ർ​ ​ഉ​ത്പാ​ദ​ന​വും​ ​കു​റ​യു​ക​യാ​ണ്.​ ​താ​യ്‌​ല​ൻ​ഡ്,​ ​വി​യ​റ്റ്‌​നാം,​ ​മ​ലേ​ഷ്യ,​ ​ചൈ​ന,​ ​ഇ​ൻ​ഡോ​നേ​ഷ്യ,​ ​ഐ​വ​റി​ ​കോ​സ്‌​റ്റ് ​എ​ന്നി​വ​യ്ക്ക് ​പി​ന്നി​ലാ​യി​ ​റ​ബ​ർ​ ​ഉ​ത്‌​പാ​ദ​ന​ത്തി​ൽ​ ​ലോ​ക​ത്ത് ​ആ​റാ​മ​താ​ണ് ​ഇ​ന്ത്യ.​ ​അ​ഞ്ച് ​ശ​ത​മാ​ന​ത്തോ​ള​മാ​ണ് ​ഇ​ന്ത്യ​യു​ടെ​ ​പ​ങ്ക്.​ ​ഇ​ന്ത്യ​യി​ൽ​ ​ഏ​റ്റ​വു​മ​ധി​കം​ ​ഉ​ത്‌​പാ​ദ​നം​ ​കേ​ര​ള​ത്തി​ലാ​ണ്.
റബർ ബോർഡിന്റെ കണക്കുപ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഉത്‌പാദനം ഏഴ് ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. 2019-20നേക്കാൾ കുറവായിരിക്കും 2020-21ലെ ഉത്‌പാദനമെന്നും വിലയിരുത്തപ്പെടുന്നു.