uluva

രുചിയിൽ കയ്പനാണെങ്കിലും ഔഷധഗുണങ്ങളിൽ കേമനാണ് ഉലുവ. സൗന്ദര്യസംരക്ഷണം മുതൽ ആരോഗ്യപരിപാലനത്തിന് വരെ അത്യാവശ്യമായ ഉലുവ പലവിധത്തിൽ കഴിക്കാം. അതിൽ പ്രധാനവും ലളിതവുമായ ഒന്നാണ് ഉലുവ കുതിർത്ത വെള്ളം രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത്.

ഇത് തടി കുറയ്ക്കാനും ശരീരത്തിന് ഉന്മേഷം ലഭിക്കാനും സഹായിക്കും. പനി, ജലദോഷം, ചുമ, ശ്വാസതടസ്സം, തലവേദന, തൊണ്ടവേദന തുടങ്ങിയ ശാരീരിക പ്രശ്നങ്ങൾക്കും ഉലുവ കുതിർത്ത വെള്ളം പരിഹാരമാണ്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുകയും രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ദഹനപ്രക്രിയ ക്രമീകരിക്കുന്നതിലും അസിഡിറ്റി, മലബന്ധം തുടങ്ങിയവ നിയന്ത്രിക്കാനും ഈ പാനീയം സഹായിക്കുന്നു. ഹൃദയാരോഗ്യത്തിനും കൊളസ്ട്രോൾ കുറയ്ക്കാനും ഉത്തമമായ ഉലുവാ വെള്ളം മികച്ച പോഷകപാനീയമാണ്.