cm-pinarayi

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്തേക്ക്. കുടുംബസമേതം കണ്ണൂർ വിമാനത്താവളത്തിലെത്തി. എട്ട് മണിക്കുള്ള വിമാനത്തിൽ തിരുവനന്തപുരത്തേക്ക് തിരിക്കും, പത്ത് മണി​ക്ക് മന്ത്രി​സഭായോഗം ചേരും.

ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവർണർക്ക് രാജി സമർപ്പിക്കും. തത്കാലം കാവൽ മന്ത്രിസഭയായി തുടരാൻ ഗവർണർ നിർദ്ദേശിക്കും.തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമവിജ്ഞാപനം ഇന്നോ നാളെയോ എത്തും. അതോടെ പെരുമാറ്റച്ചട്ടവും പിൻവലിക്കും.

മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച പ്രാരംഭ ചർച്ചകൾ നാളെ ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടാകും. മിക്ക ഘടകകക്ഷികളുടെയും പ്രതിനിധികൾ വിജയിച്ച സാഹചര്യത്തിൽ എല്ലാവരെയും ഉൾപ്പെടുത്തുക എന്നതാവും പ്രധാന വെല്ലുവിളി. മേയ് ഒൻപത് വരെ ലോക്ക്‌ഡൗണിനു സമാന നിയന്ത്രണങ്ങളായതിനാൽ സത്യപ്രതിജ്ഞ അതുകഴിഞ്ഞാകും. മേയ് 25 വരെയാണ് ഈ സർക്കാരിന്റെ കാലാവധി.