prakash-raj-pinarayi

നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ എൽ ഡി എഫിനെ അഭിനന്ദിച്ച് നടൻ പ്രകാശ് രാജ്. ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താനെ ചവിട്ടി പുറത്താക്കി എന്നാണ് താരം പ്രതികരിച്ചിരിക്കുന്നത്.ട്വിറ്ററിലൂടെയാണ് പിണറായി വിജയനെ പ്രശംസിച്ച് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

'ദൈവത്തിന്റെ സ്വന്തം നാട്, ചെകുത്താനെ ചവിട്ടി പുറത്താക്കി. പിണറായി വിജയൻ, അഭിനന്ദനങ്ങൾ സർ, സാമുദായിക വർഗീയതയെ മറികടന്ന് നല്ല ഗവൺമെന്റ് വിജയിച്ചു. എന്റെ പ്രിയ കേരളമേ നിങ്ങൾക്ക് വളരെയധികം നന്ദി.'–പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.'

#kerala Gods own country kicks the devil out .. @vijayanpinarayi congratulations sir .. Good GOVERNANCE wins over Communal bigotry .. and a big thank 🙏🏻🙏🏻🙏🏻 you my dear #Kerala love you for what you are #justasking pic.twitter.com/FLsVwzgKn3

— Prakash Raj (@prakashraaj) May 2, 2021

99 സീറ്റുകളിൽ വിജയിച്ചാണ് പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വരുന്നത്. യുഡിഎഫിന് ആകെ 41 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ബി ജെ പിയ്ക്കാകട്ടെ ഉണ്ടായിരുന്ന സിറ്റിംഗ് സീറ്റും നഷ്ടമായി.