അശ്വതി : സന്താനഗുണം ഉണ്ടാകും, ഗൃഹവാഹനാദി സൗഖ്യം പ്രതീക്ഷിക്കാം. കൂട്ടുബിസിനസിൽ ഏർപ്പെട്ടവർക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. കാര്യാദികൾക്ക് തടസവും ധനനഷ്‌ടത്തിനും സാദ്ധ്യത. മനസിന് സന്തോഷം ലഭിക്കും. മുൻകോപവും പിടിവാശിയും നിയന്ത്രിക്കണം.
ഭരണി : എല്ലാ കാര്യത്തിലും ഉത്സാഹവും സാമർത്ഥ്യവും ഉണ്ടാകും. സഹോദരാദി സുഖക്കുറവു ഉണ്ടാകും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. ധനലാഭം പ്രതീക്ഷിക്കാം. ആരോഗ്യ സ്ഥിതി മെച്ചപ്പെടും. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും, മാതൃസുഖം ഉണ്ടാകും.
കാർത്തിക : ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. കർമ്മരംഗത്ത് നേട്ടങ്ങൾക്ക് സാദ്ധ്യത. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. മേലാധികാരികളുടെ പ്രീതി സമ്പാദിക്കും. ശത്രുക്കളിൽ നിന്നും മോചനം ലഭിക്കും. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും.
രോഹിണി : സാമൂഹിക സാഹിത്യ രംഗത്തുള്ളവർക്ക് അംഗീകാരവും പ്രശസ്‌തിയും ലഭിക്കും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. ഈശ്വരാധീനം ഉള്ളതിനാൽ എല്ലാ ആപത്തുകളിൽ നിന്നും രക്ഷപ്പെടും. മാതാവിന് ശാരീരിക അസുഖങ്ങളും ഗൃഹസുഖക്കുറവും ഉണ്ടാകും.
മകയീരം : ആഡംബര വസ്‌തുക്കളിൽ താൽപ്പര്യം വർദ്ധിക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. സഹോദരന്റെ വിവാഹത്തിന് തീരുമാനമുണ്ടാകും. പ്രശസ്‌തിയും സന്തോഷവും ഉണ്ടാകും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും.
തിരുവാതിര : അകന്നു കഴിഞ്ഞിരുന്ന ഭാര്യാ ഭർത്താക്കന്മാർ ഒന്നിച്ചുചേരാൻ സാദ്ധ്യതയുണ്ട്. പരീക്ഷാദികളിൽ വിജയ സാദ്ധ്യത. സുഹൃത്തുക്കളുടെ സൽക്കാരങ്ങളിൽ പങ്കെടുക്കും. പ്രവർത്തികളിൽ ജാഗ്രത പാലിക്കണം. നഷ്‌ടപ്പെട്ട ധനം തിരികെ ലഭിക്കും.
പുണർതം : ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. കർമ്മപുഷ്‌ടിയും സാമ്പത്തിക നേട്ടവും കൈവരും. ആരോഗ്യകാര്യങ്ങൾക്കായി പണം ചിലവഴിക്കും. വിവാഹാലോചനകൾ വന്നെത്തും. യാത്രകൾ ആവശ്യമായി വരും.
പൂയം : പിതൃ സമ്പത്ത് അനുഭവയോഗത്തിൽ വന്നു ചേരും. മുൻകോപം മുഖേന പലരുടേയും വെറുപ്പ് സമ്പാദിക്കും. വാഹനലാഭം ഉണ്ടാകും.
സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ശത്രുക്കൾ വർദ്ധിക്കും.
ആയില്യം : വിദേശത്ത് ജോലി ചെയ്യുന്നവർക്ക് കൂടുതൽ ജോലിഭാരം വർദ്ധിക്കും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസത പ്രകടമാക്കും.
മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. മനസിന് സന്തോഷവും സമാധാനവും ലഭിക്കും. നൂതന ഗൃഹലാഭത്തിനു സാദ്ധ്യത.
മകം : പുതിയ സംരഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. സ്വജനങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരും. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കും. ഭാഗ്യപുഷ്‌ടിയും പിതൃഗുണവും അനുഭവപ്പെടും. കർമ്മഗുണം ഉണ്ടാകും. മാതൃഗുണം ലഭിക്കും. വിവാഹത്തിന് അനുകൂലതീരുമാനം എടുക്കും.
പൂരം : കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. സ്ഥിരവരുമാനം ഉണ്ടാകുന്ന ചില പദ്ധതികൾ ആസൂത്രണം ചെയ്യും. അകന്നു നിൽക്കുന്ന ദമ്പതികൾ തമ്മിൽ യോജിക്കാൻ കാലതാമസം നേരിടും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. സന്താനങ്ങളുടെ വിവാഹകാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകും.
ഉത്രം : വ്യവസായികൾക്ക് തൊഴിൽ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ഇന്റർവ്യൂ കഴിഞ്ഞ ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് കിട്ടാൻ കാലതാമസം എടുക്കും. മാതൃ ഗുണം ലഭിക്കും. അവിവാഹിതരുടെ വിവാഹ കാര്യങ്ങൾക്കു അനുകൂല തീരുമാനം എടുക്കാൻ തടസം നേരിടും.
അത്തം : ഇഷ്‌ടജനങ്ങളുമായി സമ്പർക്കം പുലർത്താൻ സാധിക്കും. കഫരോഗാദികൾ വർദ്ധിക്കും. ഗൃഹവാഹനാദി ഗുണം ലഭിക്കും. കർമ്മ ഗുണം ലഭിക്കും. യാത്രകൾ മുഖേന പ്രതീക്ഷിച്ച ഗുണം ലഭിക്കില്ല. അപ്രതീക്ഷിതമായി മനക്ലേശത്തിന് ഇടയാക്കുന്ന സംഭവങ്ങൾ ഉണ്ടാകും. വിദ്യാവിഷയങ്ങളിൽ അലസത വരും. ദാമ്പത്യ സുഖക്കുറവ് ഉണ്ടാകും.
ചിത്തിര : സഹോദര ഗുണം ലഭിക്കും. മാതൃ സുഖക്കുറവ് ഉണ്ടാകും. ജീവിത പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. മനസിനു സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങൾക്കായി പണം ചിലവഴിക്കും. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. കർമ്മപുഷ്‌ടിയും സാമ്പത്തിക നേട്ടവും കൈവരും.
ചോതി : സുഹൃത്തുക്കൾ ഒന്നിച്ചു കൂടും. ഭർത്താവിന്റെ ജോലിയിലുള്ള ഉയർച്ച മാനസിക സംതൃപ്‌തി ഉണ്ടാകും. സങ്കീർണ്ണമായ പ്രശ്‌നങ്ങൾ മുഖേന ഉറക്കമില്ലായ്‌മ അനുഭവപ്പെടും. അനാവശ്യ സംസാരം ഒഴിവാക്കണം. കണ്ടകശനികാലമായതിനാൽ അസമയത്തുള്ള യാത്രകൾ ഒഴിവാക്കുക. ശത്രുക്കൾ മുഖേന കേസുകളോ അപകീത്തിയോ സംഭവിക്കാം.
വിശാഖം : ഗൃഹവാഹനാദി സൗഖ്യം പ്രതീക്ഷിക്കാം. വിവാഹത്തിന് അനുകൂല സമയം. ആരോഗ്യപരമായി നല്ലകാലം. തൊഴിൽ രഹിതർക്ക് പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിട വരും. ആത്മീയതയിലും ദൈവീകചിന്തക്കും വേണ്ടി സമയം ചെലവഴിക്കും. സന്താനങ്ങൾ മുഖേന മനസന്തോഷം വർദ്ധിക്കും .
അനിഴം: ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്‌തി വർദ്ധിക്കും. മന:സന്തോഷം ലഭിക്കും. വിവാഹകാര്യത്തിനു തീരുമാനം എടുക്കാൻ തടസം നേരിടും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. സാമ്പത്തിക പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വരും.
കേട്ട : പുതിയ വിവാഹാലോചനകൾ തേടിയെത്തും. അകലെയുള്ള ബന്ധുക്കൾ സഹായിക്കും. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം വർദ്ധിക്കും. ഈശ്വരാധീനം ഉള്ളതിനാൽ എല്ലാ ആപത്തുകളിൽ നിന്നും രക്ഷപ്പെടും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങളാൽ മന.സമാധാനക്കുറവ് ഉണ്ടാകും. ആരോഗ്യപരമായി നല്ല കാലമല്ല.
മൂലം : വസ്‌തുസംബന്ധമായി നിലനിന്നിരുന്ന അതിർത്തി തർക്കം പരിഹരിക്കപ്പെടും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സന്താനങ്ങളാൽ മനക്ലേശത്തിന് സാദ്ധ്യത. മാതൃ സുഖക്കുറവു ഉണ്ടാകും. ആരോഗ്യപരമായി നല്ല കാലമല്ല. ബിസിനസിൽ നഷ്‌ടം സംഭവിക്കും .
പൂരാടം : തൊഴിൽരഹിതർക്ക് ജോലി ലഭിക്കാൻ തടസങ്ങൾ നേരിടും. വിദേശത്ത് നിന്നും നാട്ടിൽ വരാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സഫലീകരിക്കും. സഹപ്രവർത്തകരിൽ നിന്നും നല്ല പെരുമാറ്റം ഉണ്ടാകും. പ്രണയബന്ധങ്ങൾ മുഖേന അപകീർത്തിക്കു സാദ്ധ്യതയുണ്ട്. വരവിൽ കവിഞ്ഞ് ചിലവ് വർദ്ധിക്കും.
ഉത്രാടം : കർമ്മഗുണം ലഭിക്കും. വിവാഹത്തിന് അനുകൂല സമയം. മാതൃകലഹം ഉണ്ടാകും. ഗൃഹ ഭരണകാര്യങ്ങളിൽ ചെറിയ അലസതകൾ അനുഭവപ്പെടും. വാഹന സംബന്ധമായി ചിലവുകൾ വർദ്ധിക്കും. ഏഴരശനികാലമായതിനാൽ പുതിയ സംരഭങ്ങൾ തുടങ്ങാനുദ്ദേശിക്കുന്നവർക്ക് സമയം അനുകൂലമല്ല.
തിരുവോണം : കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്‌തി വർദ്ധിക്കും. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. മാതൃഗുണം പ്രതീക്ഷിക്കാം. ധനലാഭം ഉണ്ടാകും. കർമ്മരംഗത്ത് പുരോഗതി ലഭിക്കും. ശാരീരിക ക്ലേശത്തിന് സാദ്ധ്യത. വാഹന സംബന്ധമായി ചെലവുകൾ വർദ്ധിക്കും. സന്താനങ്ങളെ കുറിച്ച് മനോവിഷമം ഉണ്ടാകും.
അവിട്ടം : സന്താനഗുണം ഉണ്ടാകും. പിതൃഗുണം പ്രതീക്ഷിക്കാം. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. സഹോദരസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. ഏഴരശനികാലമായതിനാൽ ലാഭകരമായി നടന്നു കൊണ്ടിരുന്ന സംരംഭങ്ങൾക്ക് താൽക്കാലികമായി മന്ദത അനുഭവപ്പെടും.
ചതയം : സഹോദര സ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. പല വിധത്തിൽ സാമ്പത്തിക നഷ്‌ടം ഉണ്ടാകും. മാതൃ ഗുണവും, ദാമ്പത്യ സുഖവും ലഭിക്കും. യാത്രകൾ ഉല്ലാസപ്രദമാകും. അവിവാഹിതരുടെ വിവാഹ കാര്യത്തിൽ കാലതാമസം ഉണ്ടാകും. നിലവിലുള്ള ജോലിയിൽ തുടരാൻ പറ്റാത്ത സാഹചര്യം സംജാതമാകും.
പൂരുരുട്ടാതി : യാത്രകൾ മുഖേന പ്രതീക്ഷിച്ചതിനെക്കാൾ ഗുണം ലഭിക്കും. പിതൃ സമ്പത്ത് ലഭിക്കും. തൊഴിൽക്‌ളേശം ഉണ്ടാകും. വിവാഹത്തിന് അനുകൂല സമയം. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും സഹോദരാദി കലഹത്തിന് സാദ്ധ്യത. ഭൂമിസംബന്ധമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. അനാവശ്യമായ സംസാരം ഒഴിവാക്കുക.
ഉത്രട്ടാതി : ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. ദൂരയാത്രകൾ ആവശ്യമായി വരും. സഹോദരഗുണം ഉണ്ടാകും. സഹോദരഗുണം ഉണ്ടാകും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. തൊഴിൽ മുഖേന ആദായം വർദ്ധിക്കും. ദൂര യാത്രകൾ ആവശ്യമായി വരും. മാതൃ ഗുണം ലഭിക്കും.
രേവതി : ആഗ്രഹിക്കുന്ന കാര്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികൾ ആവിഷ്‌കരിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. പുതിയ സംരഭങ്ങൾ തുടങ്ങാനുദ്ദേശിക്കുന്നവർക്ക് സമയം അനുകൂലമല്ല.