anu-sithara

ഒരു മാസം കൊണ്ട് ആറ് കിലോ ഭാരം കുറച്ചിരിക്കുകയാണ് നടി അനു സിതാര. നടൻ ഉണ്ണി മുകുന്ദന്റെ സ്‌പെഷ്യൽ ഡയറ്റ് പ്ലാൻ അനുസരിച്ചാണ് അനു വണ്ണം കുറച്ചിരിക്കുന്നത്. സ്ത്രീകൾക്ക് വേണ്ടിയുള്ള പ്രത്യേക ഡയറ്റ് പ്ലാൻ പറഞ്ഞു തന്നതിന് നന്ദിയുണ്ടെന്നും ഇനിയും താൻ ശരീര ഭാരം കുറയ്‌ക്കുമെന്നും അതിന്റെ പിന്നാലെയാണെന്നും താരം പറയുന്നു.

'എനിക്ക് ശരീരഭാരം കുറയ്‌ക്കണമായിരുന്നു. അതിനായി ഒരു പരിശീലകനെ ഞാൻ തിരയുകയായിരുന്നു. ഉണ്ണിയേട്ടനോട് (നടൻ ഉണ്ണി മുകുന്ദൻ) നിർദ്ദേശങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം സ്ത്രീകൾക്കായുള്ള സ്‌പെഷ്യൽ ഡയറ്റ് പ്ലാൻ പഠിപ്പിച്ചു തന്നു. ഒരു മാസം കൊണ്ട് ഞാൻ ആറ് കിലോ കുറഞ്ഞു. അത് വീണ്ടും തുടർന്നുകൊണ്ടേയിരിക്കുന്നു. ഒരിക്കൽ കൂടി ഉണ്ണിയേട്ടനോട് നന്ദി പറയുന്നു. ഡയറ്റ് ചെയ്യേണ്ട ശരീയായ രീതി എന്നെ നിങ്ങൾ പഠിപ്പിച്ചു'. ഇതായിരുന്നു വീഡിയോ പങ്കുവച്ചു കൊണ്ട് താരം കുറിച്ചത്.