രാജ്യം കൊവിഡിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ കൊവിഡിനെ ഏറെ കരുതലോടെ കാണണമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് നടി കരീന കപൂർ. താരത്തിന്റെ പോസ്റ്റ് നിമിഷങ്ങൾക്കകമാണ് വൈറലായത്.
'രാജ്യം നേരിടുന്ന ഗുരുതര പ്രതിസന്ധിയുടെ അപകടവും ആഴവും ചിലർക്ക് ഇപ്പോഴും മനസിലാകുന്നില്ല എന്നത് ചിന്തിക്കാൻ പോലുമാകുന്നില്ല. അടുത്ത തവണ നിങ്ങൾ പുറത്തു പോകമ്പോൾ, അല്ലെങ്കിൽ താടിക്ക് താഴേക്ക് മാസ്‌ക് വലിച്ചിടമ്പോൾ, നിയന്ത്രണങ്ങളൊക്കെ ലംഘിക്കമ്പോൾ, നമ്മുടെ ഡോക്‌ടർമാരെയും ആരോഗ്യപ്രവർത്തകരെയും കുറിച്ച് ഒരു നിമിഷം ചിന്തിക്കണം.
അവർ ശാരീരീകമായും മാനസികമായും അത്രയും തളർന്നിരിക്കുകയാണ്. ബ്രേക്കിംഗ് പോയിന്റിൽ എത്തി നിൽക്കുകയാണവർ. ഈ സന്ദേശം വായിക്കുന്ന ഓരോരുത്തരും ബ്രേക്കിംഗ് ദ ചെയിനിൽ ഉത്തരവാദിത്തമുള്ളവരാണ്. ഇന്ത്യയ്‌ക്ക് മറ്റെപ്പോഴേത്തേക്കാളും കൂടുതലായി നിങ്ങളെ ഇപ്പോൾ ആവശ്യമുണ്ട്." കരീനയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു.