'അയാൾ ഞാനല്ല' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ഹരിശ്രീ കുറിച്ച താരമാണ് നടി ദിവ്യ പിളള. വിവാഹസാരിയിൽ അണിഞ്ഞൊരുങ്ങിയ ദിവ്യയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പരസ്യ ചിത്രത്തിനു വേണ്ടിയാണ് നടിയുടെ പുതിയ മേക്കോവർ. ഇളം പിങ്ക് നിറത്തിലുള്ള നെറ്റ് സാരിയിൽ ഫുൾ സ്ളീവ് ബ്ളൗസ് അണിഞ്ഞ് വശ്യമനോഹരിയായാണ് ദിവ്യയുടെ ബ്രൈഡൽ മേക്കോവർ. വേഷത്തിന്റെ മോടി കൂട്ടുന്നതിന് ഡയമണ്ട് ആഭരണങ്ങളും ധരിച്ചിട്ടുണ്ട്. ലോ ബൺ ഹെയർ സ്റ്റൈലിനൊപ്പം വിവിധ വർണങ്ങളിലൂള്ള റോസാപ്പൂക്കളും ചൂടിയിട്ടുണ്ട്. കയ്യിൽ കരുതിയിരിക്കുന്ന റോസാപ്പൂക്കളുടെ ബോക്കെ ബ്രൈഡൽ ലുക്കിന് പൂർണത നൽകിയിട്ടുണ്ട്. ജീനാ സ്റ്റുഡിയോ ആണ് താരത്തിനായി മേക്കപ്പ് ചെയ്തത്. വെഡ്ഡിങ് ബെൽസ് ഫൊട്ടോഗ്രഫിയാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ചിത്രങ്ങളും വീഡിയോകളും ദിവ്യ തന്നെ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. വെഡ്ഡിങ് ബെൽസ് ഫൊട്ടോഗ്രഫിയാണ് ഈ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അരങ്ങേറ്റ ചിത്രത്തിന് പിന്നാലെ ഊഴം എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായും നടി അഭിനയിച്ചിരുന്നു. മാസ്റ്റർപീസ്, മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദർ, എടക്കാട് ബറ്റാലിയൻ, ജിമ്മി ഈ വീടിന്റെ ഐശ്വര്യം തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ. ടൊവിനോ നായകനായ കളയിലും ദിവ്യയായിരുന്നു നായിക.