തന്റെ പിറന്നാൾ ദിനം മാലിദ്വീപിൽ ആഘോഷമാക്കി നടി സാനിയ ഇയ്യപ്പൻ. മാലിദ്വീപിലെ ബിച്ച്‌ലൈഫ് ബിക്കിനിയും സ്വിംസ്യൂട്ടുമണിഞ്ഞ് ആഘോഷമാക്കിയിരിക്കുകയാണ് നടി. മാലിദ്വീപിലെ കടൽ തീരത്തിലെയും പ്രകൃതിയുടെയും മനോഹരമായ ഫ്രെയിമിൽ അതിനോട് യോജിച്ച സ്വിംസ്യൂട്ടും ബീച്ച് പാർട്ടി വസ്‌ത്രങ്ങളുമണിഞ്ഞ ചിത്രങ്ങളും വീഡിയോയും നടി ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
മത്സ്യ കന്യകയെപ്പോലെയും നക്ഷത്രത്തെപോലെയും ഇത് സ്വർഗമാണെന്നും കുറിപ്പോടെയിട്ട ചിത്രങ്ങൾ ഇതിനകം ആരാധകർക്കിടയിൽ ചർച്ചാവിഷയമായിക്കഴിഞ്ഞു. സമൂഹമാദ്ധ്യമങ്ങളിൽ ഗ്ളാമർ ലുക്കുകളിൽ പ്രത്യക്ഷപ്പെടാറുളള നടിയുടെ പുതിയ ചിത്രങ്ങളും എന്തായാലും ശ്രദ്ധേയമായി.
ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ താരം പ്രേതം 2, ലൂസിഫർ, കൃഷ്ണൻകുട്ടി പണിതുടങ്ങി, ദി പ്രീസ്‌റ്റ് എന്നിവയൊക്കെയാണ് നടിയുടെ പുറത്തിറങ്ങിയ ചിത്രങ്ങൾ. ദുൽഖർ സൽമാൻ നിർമ്മിക്കുന്ന റോഷൻ ആൻഡ്രൂസ് ചിത്രമാണ് താരത്തിന്റെ വരാൻ പോകുന്ന പുതിയ ചിത്രം.