കാബൂൾ : അഫ്ഗാനിസ്ഥാനിൽ സൈനിക ചെക്ക് പോസ്റ്റിന് നേരെയുണ്ടായ താലിബാൻ ആക്രമണത്തിൽ മൂന്നു സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 12 മരണം. സംഭവത്തിൽ 9 ഭീകരരും കൊല്ലപ്പെട്ടു. 2 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സബൂളിലെ തെക്കൻ പ്രവശ്യയിൽ ഞായറാഴ്ചയായിരുന്നു സംഭവം . സാബൂളിന്റെ തലസ്ഥാനമായ ഖാലത്തിലെ സൈനിക ചെക്ക് പോസ്റ്റിലാണ് ഭീകരർ ആക്രമണം നടത്തിയതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു . അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സൈനിക പിന്മാറ്റത്തിൽ ബൈഡൻ ഭരണകൂടം ഉറച്ചു നിൽക്കുമെന്ന് പ്രഖ്യാപിച്ചതോടെ രാജ്യത്ത് താലിബാൻ ആക്രമണം വർദ്ധിച്ചു വരികയാണ്. ബൈഡന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇരുന്നൂറോളം പേരാണ് വിവിധ ഇടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്‌.