ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റേത് വളരെ ദയനീയമായ പ്രകടനമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. കേരളത്തിലും അസമിലും വളരെ മോശം പ്രകടനമായിരുന്നു പാർട്ടിയുടേത്. ബംഗാളിൽ ഒരു സീറ്റ് പോലും വിജയിക്കാനുമായില്ല. ബംഗാളിൽ ബിജെപിയെ വീഴ്‌ത്തി തൃണമൂൽ നേടിയ വൻ വിജയത്തിൽ സിബൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ അഭിനന്ദിക്കുകയും ചെയ്‌തു.
മമതയെ അഭിനന്ദിച്ചുകൊണ്ട് മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥും രംഗത്തെത്തി. എതിരാളികളെയെല്ലാം തോൽപ്പിച്ച മമതാ ബാനർജി രാജ്യത്തിന്റെ നേതാവാണെന്ന് അദ്ദേഹം പറഞ്ഞു. വിവധ സംസ്ഥാനങ്ങളുടെ തോൽവിയെ കുറിച്ച് പരിശോധിക്കണമെന്ന് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് കപിൽ സിബൽ പറഞ്ഞു.