ആറ് നിറങ്ങളിൽ ഇന്ത്യൻ നിരത്തുകളിൽ ചീറിപ്പാഞ്ഞിരുന്ന ടിയോഗയിൽ ഇനി വിക്‌ടറി യെല്ലോ നിറമില്ല. അതോടെ ടിയാഗോ നിര അഞ്ച് നിറങ്ങളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ഫ്‌ളെയിം റെഡ്, പ്യൂവർ സിൽവർ, അരസോണ ബ്ലൂ, പേൾസെന്റ് വൈറ്റ്, ഡേറ്റോണ ഗ്രേ എന്നിവയിലാണ് ഇനി ടിയോഗ ലഭ്യമാവുക. ഇതിൽ അരോസോണ ബ്ലൂ കഴിഞ്ഞ മാർച്ച് മാസത്തിലാണ് അവതരിപ്പിച്ചത്. ടെക്ടോണിക് ബ്ലൂ നിറത്തിലുള്ള മോഡലിന് പകരമാണ് അരസോണ ബ്ലൂ നിറത്തിൽ ടിയാഗോ അവതരിപ്പിച്ചത്. വിക്‌ടറി യെല്ലോ നിറത്തിലുള്ള ടിയാഗോ ടാറ്റയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും നീക്കം ചെയ്‌തിട്ടുണ്ട്. എന്നാൽ, നിറം പിൻവലിച്ചതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പ് കമ്പനി നൽകിയിട്ടില്ല.