പനാജി: കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ സംഘാംഗമായ ടൈഗർ മുസ്തഫയെ ഗോവയിലെ ആഡംബര ഹോട്ടലിൽ നിന്ന് അറസ്റ്റ് ചെയ്തു. നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ഞായറാഴ്ച രാത്രി ഹോട്ടലിൽ നടത്തിയ റെയ്ഡിലാണ് മുസ്തഫയെ പിടികൂടിയത്. വലിയ അളവിൽ ലഹരിമരുന്ന് പിടിച്ചെടുത്തതായാണ് വിവരം.
ഹോട്ടൽ ഉടമയെയും അറസ്റ്റ് ചെയ്തു. എൻ.സി.ബിയുടെ ഗോവ, മുംബയ് യൂണിറ്റുകൾ സംയുക്തമായി നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് ടൈഗർ മുസ്തഫയെ പിടികൂടാനായത്. കഴിഞ്ഞയാഴ്ച ഇയാൾക്കായി എൻ.സി.ബി സംഘം റെയ്ഡ് നടത്തിയിരുന്നെങ്കിലും ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഇയാൾ രക്ഷപ്പെട്ടിരുന്നു.