വാഹനപ്രേമികൾ കാത്തിരുന്ന റോയൽ എൻഫീൽഡ് മീറ്റിയോർ 350 ന് റെക്കോഡ് വിൽപ്പനയാണ് നടക്കുന്നത്. ഈ ബൈക്കിന്റെ 10,596 യൂണിറ്റുകളാണ് 2021 മാർച്ച് മാസത്തിൽ മാത്രം റോയൽ എൻഫീൽഡ് വിറ്റഴിച്ചിട്ടുള്ളത്. 2020 നവംബറിൽ അവതരിപ്പിച്ച് വാഹനം 25 ദിവസത്തിനുള്ളിൽ 7000 യൂണിറ്റ് വിറ്റഴിച്ചതായി റോയൽ എൻഫീൽഡ് മുമ്പ് റിപ്പോർട്ട് ചെയ്‌തിരുന്നു. റോയൽ എൻഫീൽഡ് നിരയിലെ ഗ്ലാമർ താരമായിരുന്ന തണ്ടർബേർഡിന്റെ പകരക്കാരനാണ് മീറ്റിയോർ 350. ക്ലാസിക് 350യ്‌ക്കും ഹിമാലയനും ഇടയിലാവും മീറ്റിയോർ 350യെ റോയൽ എൻഫീൽഡ് പൊസിഷൻ ചെയ്‌തിരിക്കുന്നത്.