kiwis-cricket

ദുബായ്: ഐ.സി.സി ഏകദിന ക്രിക്കറ്റ് റാങ്കിംഗിൽ ഇംഗ്ലണ്ടിനെ മറികടന്ന് ന്യൂസീലാൻഡ് ഒന്നാമതെത്തി.

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര 3-0 ന് തൂത്തുവാരിയതിന്റെ കരുത്തിലാണ് കിവീസ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്. 121 പോയിന്റാണ് ന്യൂസീലാൻഡിനുള്ളത്.

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ തോൽവി വഴങ്ങിയതോടെയാണ് നിലവിലെ ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിന് അടി പതറിയത്. ഇംഗ്ലണ്ടിനെ മറികടന്ന് ആസ്‌ട്രേലിയ രണ്ടാം റാങ്കിലെത്തി. 118 പോയിന്റാണ് ഓസീസിനുള്ളത്. 115 പോയിന്റുമായി ഇംഗ്ലണ്ടും ഇന്ത്യയും മൂന്നാം സ്ഥാനത്തായി. നേരത്തേ ഇന്ത്യ രണ്ടാം സ്ഥാനത്തായിരുന്നു.

ട്വന്റി 20 റാങ്കിംഗിൽ ഇംഗ്ലണ്ടാണ് ഇപ്പോഴും ഒന്നാമത്. ഇന്ത്യ രണ്ടാം സ്ഥാനത്തും ന്യൂസീലാൻഡ് മൂന്നാം സ്ഥാനത്തും തുടരുന്നു.