തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ വൻപരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ കോൺഗ്രസിൽ നേതൃമാറ്റത്തിനെ ചൊല്ലിയുള്ള പോര് കനക്കുന്നു.. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെയ്ക്കണമെന്ന് ധര്‍മ്മടത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി രഘുനാഥ് ആവശ്യപ്പെട്ടു. മുല്ലപ്പള്ളി കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് ഇനിയും കടിച്ചുതൂങ്ങുന്നത് കോണ്‍ഗ്രസിന് നാണക്കേടാണ്. രാജിവെച്ചില്ലെങ്കില്‍ മുല്ലപ്പള്ളിയെ പുറത്താക്കണമെന്നും കെ.സുധാകരനെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണം എന്നും രഘുനാഥ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ കൂട്ടത്തോല്‍വിക്ക് പിന്നാലെ കെപിസിസിയില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണി വേണമെന്ന ആവശ്യം കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന് മേല്‍ ഒരു വിഭാഗം ശക്തമാക്കുകയാണ്. മുല്ലപ്പള്ളിയെ മാറ്റി കെ സുധാകരനെയോ, കെ മുരളീധരനെയോ അദ്ധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്..