vote

തൃശൂർ: തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ജില്ലയിൽ കോൺഗ്രസിൽ കലഹം. സീറ്റ്, പദവി കച്ചവടങ്ങൾ ആരോപിച്ചാണ് ഡി.സി.സി നേതൃത്വത്തിനും പ്രസിഡന്റ് എം.പി. വിൻസെന്റിനുമെതിരെ സേവ് കോൺഗ്രസ് ഫോറം സമൂഹ മാദ്ധ്യമങ്ങളിൽ വിമർശനം ഉയർത്തുന്നത്.ഡി.സി.സി പ്രസിഡന്റ് വിൻസെന്റ് ഒഴിയണമെന്ന ആവശ്യം കോൺഗ്രസ് പ്രവർത്തകരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും സജീവം. കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ തനിയാവർത്തനമായിരുന്നു ഇത്തവണയും. 13 സീറ്റിൽ 12ഉം നഷ്ടപ്പെട്ടു,​ ആകെ ലഭിച്ചത് ചാലക്കുടി മാത്രം. വടക്കാഞ്ചേരിയിൽ അനിൽ അക്കരയ്ക്ക് ദയനീയ പരാജയം .

സ്ഥാനാർത്ഥി നിർണയത്തിൽ പ്രമുഖ നേതാക്കളെ തഴഞ്ഞ് പുതുമുഖങ്ങൾക്ക് അവസരം നൽകിയത് ക്ലച്ച് പിടിച്ചില്ല. പല സീറ്റുകളും പേയ്മെന്റ് എന്ന ആരോപണവും ഉയർന്നിരുന്നു. പുതുക്കാട്, കുന്നംകുളം എന്നിവിടങ്ങളിൽ പോരാട്ടം പോലും കാഴ്ച വയ്ക്കാതെയാണ് കീഴടങ്ങിയത്. ചാലക്കുടിയിൽ സനീഷിന്റെ വിജയം മാത്രമാണ് ആശ്വാസം.