കൊളംബോ: ശ്രീലങ്കൻ ആൾറൗണ്ടർ തിസാര പെരേര അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ബംഗ്ലാദേശ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ടീമിനെ തിരഞ്ഞെടുക്കാൻ സെലക്ഷൻ കമ്മറ്റി ചേരാനിരിക്കെയാണ് 32-കാരനായ തിസാരയുടെ വിരമിക്കൽ. വിദേശ ,ആഭ്യന്തരലീഗുകളിൽ തിസാര തുടരും.
ശ്രീലങ്കയ്ക്കായി ആറു ടെസ്റ്റുകളും 166 ഏകദിനങ്ങളും 84 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ 2338 റൺസും 175 വിക്കറ്റും നേടി. ട്വന്റി 20-യിൽ 1204 റൺസും 51 വിക്കറ്റും സ്വന്തമാക്കി . 2012-ലായിരുന്നു അവസാന ടെസ്റ്റ് മത്സരം. 2014 ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയെ തകർത്ത് കിരീടം നേടിയ ലങ്കൻ ടീമിൽ അംഗമായിരുന്നു.2017-ൽ ശ്രീലങ്കയെ മൂന്ന് ഏകദിനങ്ങളിൽ നയിച്ചിട്ടുണ്ട്.