inter-milan

മിലാൻ : ഒരു പതിറ്റാണ്ടിലേറെക്കാലത്തിന് ശേഷം ഇന്റർ മിലാൻ ഇറ്റാലിയൻ സെരി എ കിരീടത്തിൽ മുത്തമിട്ടു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അറ്റലാന്റ സസൗളോയോട് സമനിലവഴങ്ങിയതോടെയാണ് നാലു മത്സരങ്ങൾ ബാക്കി നിൽക്കേ കിരീടം ഉറപ്പിച്ചത്. സീ​സ​ണി​ലെ​ 25​-ാം​ ​വി​ജ​യ​ത്തോ​ടെ​ ​ഇ​ന്റ​റി​ന് 34​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 82​ ​പോ​യി​ന്റാ​യി.​ര​ണ്ടാം​ ​സ്ഥാ​ന​ത്തു​ള്ള​ അറ്റലാന്റയ്ക്ക് 69​ ​പോ​യി​ന്റാ​ണു​ള്ള​ത്.​ ​ഇന്ററിനെ മറികടക്കാൻ അറ്റലാന്റയ്ക്ക് കഴിയില്ല.

2009​/10 സീ​സ​ണി​ലാ​ണ് ​ഇ​ന്റ​ർ​ ​മി​ലാ​ൻ​ ​അ​വ​സാ​ന​മാ​യി​ ​സെ​രി​ ​എ​ ​കി​രീ​ടം​ ​നേ​ടി​യ​ത്.​ ​അ​ടു​ത്ത​ ​സീ​സ​ണി​ൽ​ ​എ.​സി​ ​മി​ലാ​ൻ​ ​ജേ​താ​ക്ക​ളാ​യി.​ ​പി​ന്നീ​ട് ​ഇ​തു​വ​രെ​ ​ജേ​താ​ക്ക​ളാ​യ​ത് ​യു​വ​ന്റ​സാ​ണ്.

അതേസമയം നിലവിലെ ചാമ്പ്യന്മാരായ യുവന്റസ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ യുഡിനെസിനെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് കീഴടക്കി. ഒരു ഗോളിന് പിന്നിട്ടു നിന്നശേഷം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഡബിളിലൂടെയാണ് യുവന്റസ് വിജയത്തിലെത്തിയത്. ആദ്യ പത്തുനിനിട്ടിനുള്ളിൽ യുഡിനെസ് മുന്നിലെത്തിയപ്പോൾ അവസാന പത്തുമിനിട്ടിലാണ് യുവന്റസിന്റെ രണ്ടുഗോളുകളും നേടിയത്. 10-ാം മിനിട്ടിൽ മൊളീനയിലൂടെയാണ് യുവന്റസ് മുന്നിലെത്തിയത്. 83,89 മിനിട്ടുകളിലായി ക്രിസ്റ്റ്യാനോ വിജയമാെരുക്കി.

ഈ വിജയത്തോടെ 34 മത്സരങ്ങളിൽ നിന്ന് 69 പോയിന്റായ യുവന്റസ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.