തിരുവനന്തപുരം: ഇന്നു മുതൽ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണമുണ്ടെങ്കിലും നിർമ്മാണ ജോലികൾ നടത്താം.അതിഥി തൊഴിലാളികൾക്ക് അവരുടെ മേഖലകളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ജോലിചെയ്യാം.
അത്യാവശ്യ സർവീസ്
* കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ, ആശുപത്രി, മാദ്ധ്യമ സ്ഥാപനം, ടെലികോം, ഐ.ടി, പത്രവിതരണം, ജലവിതരണം, വൈദ്യുതി, എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കു പ്രവർത്തിക്കാം.
റേഷൻ കടകൾക്കും പ്രവർത്തിക്കാം
ചടങ്ങുകൾ
* വിവാഹ, സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനു കർശന നിയന്ത്രണം
* ആരാധനാലയങ്ങളിൽ പരമാവധി 50 പേർക്ക് എത്താം. അരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് ഇതിൽ വ്യത്യാസം വരാം
സ്ഥാപനങ്ങൾ
* 24 മണിക്കൂറും പ്രവർത്തിക്കുന്ന കമ്പനികൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും തുറക്കാം. ജീവനക്കാർ തിരിച്ചറിയൽ കാർഡ് കാണിക്കണം.
* മെഡിക്കൽ ഓക്സിജൻ വിന്യാസം ഉറപ്പുവരുത്തണം.
* വാഹനങ്ങളുടെ അറ്റകുറ്റപണി, സർവീസ് കേന്ദ്രങ്ങൾ എന്നിവയ്ക്കും പ്രവർത്തിക്കാം.
* സിനിമ സീരിയൽ ചിത്രീകരണങ്ങളും നിറുത്തിവയ്ക്കണം.