തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സംഭവിച്ച തോൽവിയെ കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് ബിജെപി കോർ കമ്മിറ്റി യോഗം. പ്രചാരണത്തില്‍ വീഴ്ച പറ്റിയതായി അടിയന്തര കോര്‍ കമ്മിറ്റി യോഗം വിലയിരുത്തി. സഖ്യകക്ഷിയായ ബിഡിജെഎസിന് നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെന്നും വിലയിരുത്തലുണ്ടായി.
ബിജെപി മുസ്ലിം വിരുദ്ധ പാര്‍ട്ടിയാണെന്ന് വ്യാപക പ്രചാരണമുണ്ടായെന്നും പാര്‍ട്ടിക്ക് എതിരെ മുസ്ലിം ധ്രുവീകരണമുണ്ടായി എന്നും അടിയന്തരമായി ഓൺലൈൻ വഴി ചേർന്ന കോര്‍ കമ്മിറ്റി യോഗം കണ്ടെത്തി.
പാർട്ടിയുടെ കേരളത്തിലെഏക സിറ്റിങ് സീറ്റായ നേമം പോലും കൈവിട്ട ദയനീയ പരാജയത്തെ പ്രാഥമികമായി വിലയിരുത്തുന്നതിനാണ് ബിജെപി അടിയന്തരമായി യോഗം ചേർന്നത്. സമിതി അംഗങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ല.
പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം തന്നെ 2016-ല്‍ നേടിയ വോട്ടിനേക്കാള്‍ കുറച്ച് വോട്ടാണ് ഇത്തവണ നേടിയത്. ഈ പശ്ചാത്തലത്തിലാണ് സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വൈകാതെ തന്നെ എന്‍.ഡി.എ. യോഗവും ഓണ്‍ലൈന്‍ ആയി ചേരുമെന്നാണ് സൂചന. ഉരുക്കുകോട്ടയായി പരിഗണിച്ചിരുന്ന നേമം നഷ്ടപ്പെട്ടത് പാർട്ടി നേതൃത്വത്തെ അക്ഷരാർത്ഥത്തിൽ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.
content details: bjp to study how they lost in kerala.