cloudburst

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ 'മേഘവിസ്ഫോടനം'. ഉത്തരാഖണ്ഡിലെ ടെഹ്‌രി, ഉത്തർകാശി, രുദ്രപ്രയാഗ് എന്നീ പ്രദേശങ്ങളിൽ മേഘസ്‌ഫോടനം സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. കുറച്ച് സമയത്തിനുള്ളിൽ വലിയ അളവിൽ നിർത്താതെ മഴ പെയ്യുന്ന പ്രതിഭാസത്തെയാണ് മേഘവിസ്‌ഫോടനം(ക്‌ളൗഡ്‌ ബർസ്റ്റ്) എന്ന് വിളിക്കുക.

ഇതുമൂലം വലിയ വെള്ളപൊക്കവും ഉണ്ടാകും. നിരവധി വീടുകളും റോഡുകളും പാലങ്ങളും തകർന്നിട്ടുണ്ട്. മേഘസ്ഫോടനം കാരണം ആളുകൾ മരണപ്പെട്ടോ എന്നും പരിക്കേറ്റവർ ആരൊക്കെയെന്നുമുള്ള വിവരം ഇനിയും ലഭ്യമായിട്ടില്ല. എന്നാൽ ഹിമാലയൻ മലനിരകളുള്ള പ്രദേശമായതിനാൽ ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങൾ വലുതാണെന്നാണ് അനുമാനം.