കൊല്ലം: ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് രൂപീകരിച്ച മുന്നാക്ക വികസന കോർപ്പറേഷന്റെ ക്യാബിനറ്റ് റാങ്കുള്ള പ്രഥമ ചെയർമാനായിരുന്നു ആർ.ബാലകൃഷ്ണപിള്ള. 2014ൽ യു.ഡി.എഫ് വിട്ട അദ്ദേഹത്തിന് ഇടത് മുന്നണി സർക്കാരെത്തിയപ്പോഴും ഇതേസ്ഥാനം നൽകി. എൻ.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡംഗവുമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ.പി. ജയരാജൻ, ജെ. മേഴ്സിക്കുട്ടിഅമ്മ, എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ, കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എൽ.എമാരായ എം. നൗഷാദ്, പി. ഐഷാപോറ്റി, ആർ. രാമചന്ദ്രൻ, ചലച്ചിത്രരംഗത്തെ പ്രമുഖർ തുടങ്ങിയവർ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.