കൊച്ചി: ആർ. ബാലകൃഷ്‌ണപിള്ളയുടെ വിയോഗം ഏറെ ദുഃഖത്തോടെയാണ് കേട്ടതെന്നും സഹോദരതുല്യ ബന്ധമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. വിവിധ മന്ത്രിസഭകളിൽ അംഗമായിരിക്കേ മികച്ച പ്രവർത്തനമാണ് ബാലകൃഷ്‌ണ പിള്ള കാഴ്‌ചവച്ചത്. യു.എ.ഇയിൽ വരുമ്പോഴെല്ലാം തമ്മിൽ കാണുമായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും യൂസഫലി പറഞ്ഞു.