cm-pinarayi-vijayan

മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അങ്ങേയറ്റം തരംതാണ രീതിയിൽ അപമാനിച്ചുകൊണ്ടുള്ള വിദ്വേഷ കുറിപ്പുമായി ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബു. മുസ്ലിം സമുദായത്തിന്റെ വോട്ട് നേടുന്നതിന് വേണ്ടിയാണ്‌ മകളെ മുസ്ലിം സമുദായത്തിലെ ഒരാൾക്ക് വിവാഹം കഴിച്ചുകൊടുത്തതെന്ന തീർത്തും വിലകുറഞ്ഞ പരാമർശമാണ് ഇയാൾ തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി നടത്തിയിരിക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് വഴി തുടർഭരണത്തിന്റെ അക്കൗണ്ടിലേക്ക് ഒരു സമുദായത്തിന്റെ വോട്ട് ഫിക്സഡ് ഡെപ്പോസിറ്റായെന്നും ഹിന്ദു ഐക്യവേദി നേതാവ് പറയുന്നുണ്ട്. ഇയാൾ മുമ്പും ഇത്തരത്തിൽ വർഗീയ വിഷം വമിപ്പിക്കുന്ന പരാമർശങ്ങൾ നടത്തിയിട്ടുള്ള ആളാണ്.

കുറിപ്പ് ചുവടെ:

'CAA ഒരു കാരണവശാലും നടപ്പാക്കില്ല. കേരളത്തിൽ മുസ്ലീങ്ങൾക്ക് വേണ്ടിയുള്ള കോൺസൻട്രേഷൻ ക്യാമ്പുകൾ തുറക്കില്ല. പിന്നെ അയോദ്ധ്യ , ഗുജറാത്ത് , ശൂലം, ഗർഭിണി,പശു, ആൾക്കൂട്ടക്കൊലപാതകം തുടങ്ങിയ ചേരുവകൾ ആവശ്യം പോലെ സമാസമം ചേർത്ത് ആവർത്തിച്ച് പ്രചരിപ്പിച്ചപ്പോൾ കേരളത്തിലെ മുസ്ലീം സമുദായത്തിലെ ഒരു വലിയ വിഭാഗത്തിന് പിണറായി വിജയൻ അവരുടെ മദ്നിയോ സക്കീർ നായിക്കോ ആയി മാറി.

rv-babu

ഇതൊന്നും കൂടാതെ മുസ്ലിം സമുദായത്തിന്റെ ഹൃദയത്തെ സ്വാധീനിച്ച ഏറ്റവും ശ്രദ്ധാർഹമായ ഒരു കാര്യമായിരുന്നു മകളുടെ വിവാഹം. മകളെ ഒരു മുസ്ലീമിന് വിവാഹം കഴിച്ചു കൊടുക്കുക വഴി തുടർഭരണത്തിന്റെ അക്കൗണ്ടിലേക്ക് ഒരു സമുദായത്തിന്റെ വോട്ട് Fixed deposit ആയി പകരം ലഭിക്കുമെന്നറിയാവുന്ന രാഷ്ട്രീയ നേതാവ് തന്നെയാണ് പിണറായി വിജയൻ. അത് ഫലം കണ്ടു. പച്ച വിപ്ലവാഭിവാദ്യങ്ങൾ സഖാവെ...'

content details: hindu ikyavedi leader rv babu makes cheap remark against pinarayi vijayan and his family.