green-chilli

ഭക്ഷണത്തിന്റെ സ്വാദിന് അത്യാവശ്യമാണ് പച്ചമുളക്. എരിവുണ്ടെങ്കിലും പച്ചമുളക് നമ്മൾ ഒഴിവാക്കാറില്ല. വിറ്റാമിനുകളുടെയും കോപ്പർ, അയൺ, പൊട്ടാസ്യം എന്നിവയുടെയും കലവറയായ പച്ചമുളക് ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പച്ചമുളകിലെ വിറ്റാമിൻ സി രോഗപ്രതിരോധത്തിനൊപ്പം ചർമത്തിന്റെ ആരോഗ്യവും തിളക്കവും വർദ്ധിപ്പിക്കുന്നു.

നാരുകൾ ദഹനം എളുപ്പമാക്കുകയും ചെയ്യും. പച്ചമുളകിന്റെ എരിവ് ഉമിനീർ ഉത്പാദനം വർദ്ധിപ്പിക്കുന്നതും ഗുണകരമാണ്. ഇങ്ങനെയും ആഹാരം ശരിയായി ദഹിക്കാൻ സഹായിക്കുന്നു.

ശരീരത്തിലുള്ള അമിതമായ കൊഴുപ്പകറ്റാനും ശരീരഭാരം കുറയ്ക്കാനും പച്ചമുളക് കഴിക്കുന്നത് ഉത്തമമാണ്. പ്രമേഹരോഗികൾ ഭക്ഷണത്തിൽ പച്ചമുളക് ഉൾപ്പെടുത്തുന്നത് മികച്ച ഫലം നല്‌കും. ശരീരത്തിലെ ഷുഗർ ലെവൽ സ്ഥിരമാക്കി നിറുത്താൻ പച്ചമുളക് സഹായിക്കും. പച്ചമുളകിലെ എരിവിന്റെ അംശം ധാരാളം വെള്ളം കുടിക്കാനുള്ള പ്രവണത ശക്തിപ്പെടുത്തും.