krishnakumar-diya

തിരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന നടൻ കൃഷ്ണകുമാറിനെ പരിഹസിച്ചുകൊണ്ട് ചിലർ സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ മക്കളുടെ സോഷ്യൽ മീഡിയ പേജുകളിലും ചിലർ പരിഹാസവുമായി എത്തിയിരുന്നു.

ഇപ്പോഴിതാ തന്റെ വീഡിയോയ്ക്ക് താഴെ അച്ഛനെ പരിഹസിച്ചെത്തിയ ആൾക്ക് കിടിലൻ മറുപടി നൽകിയിരിക്കുകയാണ് മകൾ ദിയ കൃഷ്ണ. 'അച്ഛൻ സുഖമായിരിക്കുന്നുണ്ടല്ലോ അല്ലേ?' എന്നായിരുന്നു പരിഹാസരൂപേണ ഒരാൾ ചോദിച്ചത്.

ഒരു തിരഞ്ഞെടുപ്പ് ആളുകളെ കൊല്ലുകയില്ല..പക്ഷേ കൊറോണയ്ക്ക് അതിന് കഴിയും. വീട്ടില്‍ സുരക്ഷിതമായി തുടരുക- എന്നായിരുന്നു ചോദ്യത്തിന് ദിയ നൽകിയ മറുപടി. അദ്ദേഹത്തെ ആ മണ്ഡലം അർഹിക്കുന്നില്ലെന്ന് നേരത്തെ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു പ്രതികരിച്ചിരുന്നു.

krishnakumar-diya

View this post on Instagram

A post shared by 𝑫𝒊𝒚𝒂 🦋 (@_diyakrishna_)