
വൈറലായി ഫോട്ടോഷൂട്ട് വീഡിയോ
ഒരു പരസ്യചിത്രത്തിന് വേണ്ടി നവവധുവായി വിവാഹസാരിയിൽ അണിഞ്ഞൊരുങ്ങിയ അഭിനേത്രി ദിവ്യാപിള്ളയുടെ ഫോട്ടോ ഷൂട്ട് വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നു.
നടൻ വിനീത് കുമാർ സംവിധായകനായ അയാൾ ഞാനല്ല എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെയാണ് ദിവ്യാപിള്ള അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.
മമ്മൂട്ടിക്കൊപ്പം മാസ്റ്റർപീസിൽ അതിഥി താരമായും പൃഥ്വിരാജിനൊപ്പം ഊഴത്തിൽ നായികയായും അഭിനയിച്ചു. ജയറാം നായകനായ മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ, ടൊവിനോ തോമസ് നായകനായ എടക്കാട് ബറ്റാലിയൻ 06, കള എന്നിവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ. അനൂപ് മേനോൻ സംവിധായകനായ കിംഗ് ഫിഷാണ് ഇനി റിലീസാകാനുള്ള ചിത്രം. വിനീത് കുമാർ നായകനാകുന്ന സൈമൺ ഡാനിയേലിലാണ് ദിവ്യ ഇപ്പോഴഭിനയിക്കുന്നത്.