നടനും സംവിധായകനുമായ രമേശ് പിഷാരടിയെ പരിഹസിച്ച് സംവിധായകൻ എം എ നിഷാദ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നടനും കോൺഗ്രസ് സ്ഥാനാർത്ഥിയുമായിരുന്ന ധർമജൻ ബോൾഗാട്ടിയുടേതുൾപ്പടെ ചില മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി പിഷാരടി എത്തിയിരുന്നു. ഇവർ പരാജയപ്പെട്ട സാഹചര്യത്തിലാണ് പരിഹാസവുമായി നിഷാദ് എത്തിയിരിക്കുന്ന്.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.'സകല മണ്ഡലങ്ങളിലും ഓടിനടന്ന് സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ പറ്റോ സക്കീർ ബായിക്ക് ..? ബട്ട് ഐ കാൻ'എന്ന അടിക്കുറിപ്പോടെ രമേഷ് പിഷാരടി പ്രചാരണത്തിന് എത്തിയ സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് നിഷാദിന്റെ ട്രോൾ.