oil-price-hike-

കൊച്ചി : പതിനെട്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർദ്ധനവ്. പെട്രോളിന് ലിറ്ററിന് 15 പൈസയും ഡീസലിന് 18 പൈസയുമാണ് വർദ്ധിച്ചത്. ഇതോടെ രാജ്യതലസ്ഥാനത്ത് ഒരു ലിറ്റർ പെട്രോളിന് 90.55 പൈസയായി, തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 92.57 ഉം ഡീസലിന് 87.07മാണ് പുതുക്കിയ വില.

കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസത്തോടെയാണ് രാജ്യത്ത് എണ്ണവിലയിൽ വർദ്ധനവ് ഉണ്ടായത്. ഒരു ഘട്ടത്തിൽ രാജസ്ഥാനിലും, മദ്ധ്യപ്രദേശിലും എണ്ണവില നൂറ് കടന്ന സംഭവവും ഉണ്ടായി. എന്നാൽ അഞ്ച് സംസ്ഥാനങ്ങളിൽ

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വോട്ടെടുപ്പിനോട് അടുത്തതിന് ശേഷം വിലയിൽ വലിയ വർദ്ധനവ് ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. മാർച്ച് മാസത്തിൽ അഞ്ച് തവണയോളം വില വർദ്ധിച്ചിരുന്നു.

രാജ്യത്ത് എണ്ണ ചില്ലറ വിൽപ്പനയിൽ പെട്രോൾ വിലയുടെ 60 ശതമാനവും ഡീസലിന്റെ 54 ശതമാനവും കേന്ദ്രസംസ്ഥാന നികുതികളാണ്. പെട്രോളിന് ലിറ്ററിന് 32.90 രൂപയും ഡീസലിന് 31.80 രൂപയുമാണ് കേന്ദ്രം ഈടാക്കുന്നത്. അന്താരാഷ്ട്ര ക്രൂഡ് വിലയ്ക്ക് അനുസരിച്ച് പെട്രോൾ, ഡീസൽ വിലകൾ ദിവസേന പരിഷ്‌കരിക്കാൻ എണ്ണക്കമ്പനികൾക്ക് അധികാരം നൽകിയിട്ടുണ്ട്.


അതേസമയം, കോവിഡ്​ രണ്ടാം തരംഗത്തെ തുടർന്ന്​ ആഗോളവിപണിയിൽ എണ്ണവില കുറയുകയാണ്​. ബ്രെൻറ്​ ക്രൂഡി​ൻ്റെ വില ബാരലിന്​ 0.18 ശതമാനം വരെ ഇടിഞ്ഞു. അന്താരാഷ്​ട്ര വിപണിയിൽ വില കുറയുന്പോഴാണ് ഈ വില വർദ്ധന.