അമ്മയാകുന്നതിന് മണിക്കൂറുകൾക്കു മുമ്പ് വരെ ഡാൻസ് ചെയ്ത് ജനശ്രദ്ധ നേടിയ താരമാണ് പാർവതി കൃഷ്ണ. കഴിഞ്ഞ ഡിസംബർ 7 നാണ് പാർവതി കൃഷ്ണയ്ക്കും സംഗീതസംവിധായകൻ ബാലഗോപാലിനും ആൺകുഞ്ഞ് പിറന്നത്. കണ്ണപ്പൻ എന്ന് വിളിക്കുന്ന വൈയുക്ത് വാവയുടെ ഒരോ കുഞ്ഞു വിശേഷങ്ങളും താരം സമൂഹമാദ്ധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. കണ്ണപ്പന്റെ ഒരു തകർപ്പൻ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് പാർവതി ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കു വച്ചിരുക്കുന്നത്. ഹാരി പോട്ടർ തീമിലെ ഫോട്ടോഷൂട്ടിനായി അവ്യുക്തിനെ ഒരു കുട്ടി ഹാരി പോട്ടറായിട്ടാണ് ഒരുക്കിയിരിക്കുന്നത്. കുട്ടിയുടുപ്പും കുഞ്ഞു കണ്ണടയും മാന്ത്രിക വടിയും ഒക്കെയായി കണ്ണപ്പൻ വളരെ ക്യൂട്ടായിട്ടാണ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നേരത്തെ വിഷുദിനത്തിൽ കുഞ്ഞിനെ ഉണ്ണികണ്ണന്റെ വേഷത്തിൽ അണിയിച്ചൊരുക്കിയ ഫോട്ടോകളും താരം പങ്കുവച്ചിരുന്നു. ഗർഭകാലത്തു നിറവയറുമായി 'കാട്ടു പയലേ' എന്ന ഹിറ്റ് തമിഴ് ഗാനത്തിന് പാർവതി ചുവടുവച്ചത് സമൂഹമാദ്ധ്യമങ്ങളിലും വളരെയേറെ ചർച്ചയായിരുന്നു.