കൊച്ചി: കേരളത്തിലുൾപ്പെടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കഴിഞ്ഞതിന് പിന്നാലെ പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വീണ്ടും ഇന്ധനവില വർദ്ധനയ്ക്ക് തുടക്കമിട്ടു. ഇന്നലെ പെട്രോൾ വില 29 പൈസ ഉയർന്ന് 92.57 രൂപയായി (തിരുവനന്തപുരം). 32 പൈസ വർദ്ധിച്ച് 87.07 രൂപയാണ് ഡീസൽ വില. 18 ദിവസം മാറ്റമില്ലാതെ നിലനിറുത്തിയ ശേഷമാണ് ഇന്നലെ വില കൂട്ടിയത്. ഇതിനുമുമ്പ് അവസാനമായി വില പരിഷ്‌കരിച്ചത് ഏപ്രിൽ 15നാണ്.