niyamasabha-election

 അര ലക്ഷം കടന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.കെ.ശൈലജയും

തിരുവന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിൽ മുപ്പതിനായിത്തിലേറെ ഭൂരിപക്ഷം നേടിയത്

16 സ്ഥാനാർത്ഥികൾ. ഇതിൽ 14 പേരും എൽ.ഡി.എഫിൽ. രണ്ടുപേർ യു.ഡി.എഫിലും. ഭൂരിപക്ഷം അര ലക്ഷം കടന്ന് റെക്കാഡ് ഭേദിച്ചത് എൽ.ഡി.എഫിലെ 2 പേർ. മട്ടന്നൂരിൽ മന്ത്രി കെ.കെ.ശൈലജയും (60963),ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനും (50129). നാല്പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷം നേടിയതും രണ്ട് എൽ.ഡി.എഫ് സ്ഥാനാർത്ഥികളാണ്.പയ്യന്നൂരിൽ ടി.ഐ.മധുസൂദനനും (49780),കല്യാശേരിയിൽ എം.വിജിനും( 44393).

30000 ക‌ടന്നവർ:

എൽ.ഡി.എഫ്: ചേലക്കര-കെ.രാധാകൃഷ്ണൻ (39400),എലത്തൂർ-എ.കെ.ശശീന്ദ്രൻ (38502),ഉടുമ്പഞ്ചോല-എം.എം.മണി (38305),പുനലൂർ-പി.എസ്.സുപാൽ (37007),തലശ്ശേരി-എ.എൻ.ഷംസീർ( 36801),ഷൊർണൂർ-പി.മമ്മിക്കുട്ടി (36674), ആലത്തൂർ-കെ.ഡി.പ്രസേനൻ ( 34118),ചിറ്റൂർ-കെ.ക‌ൃഷ്ണൻകുട്ടി (33878) ചെങ്ങന്നൂർ-സജി ചെറിയാൻ (31984), ആറ്റിങ്ങൽ-ഒ.എസ് അംബിക (31636)

യു.ഡി.എഫ് :മലപ്പുറം -പി.ഉബൈദുള്ള (35206),വേങ്ങര-പി.കെ.കുഞ്ഞാലിക്കുട്ടി (30522)

ഇരുപതിനായിരം

കടന്ന് 30 പേർ:

എൽ.ഡി.എഫ്-25.യു.ഡി.എഫ്-5

എൽ.ഡി.എഫ്: മണലൂർ-മുരളി പെരുനെല്ലി (29876),വൈക്കം-സി.കെ.ആശ (29122),ബേപ്പൂർ- പി.എ. മുഹമ്മദ് റിയാസ് (28747),നാട്ടിക-സി.സി.മുകുന്ദൻ ( 28431),ഇരവിപുരം -എം.നൗഷാദ് (28121),

നെന്മാറ-കെ.ബാബു (28074),പുതുക്കാട്-കെ.കെ.രാമചന്ദ്രൻ (27353),കൊങ്ങാട്-എ.ശാന്തകുമാരി (27219)

കാഞ്ഞങ്ങാ‌‌ട്-ഇ.ചന്ദ്രശേഖരൻ (27139),കുന്നുംകുളം-എ.സി.മൊയ്തീൻ ( 26631),തൃക്കരിപ്പൂർ-

എം.രാജഗോപാലൻ (26137),പാറശ്ശാല-സി.കെ.ഹരീന്ദ്രൻ (25828), മലമ്പുഴ- എ.പ്രഭാകരൻ (25734 ), മാവേലിക്കര -എം.എസ് .അനിൽകുമാർ ( 24717), തരൂർ-പി.പി.സുമോദ് (24531 ),നെടുമങ്ങാട്-ജി.ആർ.അനിൽ (23909),കഴക്കൂട്ടം-കടകംപള്ളി സുരേന്ദ്രൻ (23497),കാട്ടാക്കട-ഐ.ബി.സതീഷ് (23231),

കൈപ്പമംഗലം-ഇ.ടി.ടൈസൺ (22698),തളിപ്പറമ്പ് -എം.വി.ഗോവിന്ദൻ ( 22689),പേരാമ്പ്ര- ടി.പി.

രാമകൃഷ്ണൻ (22592),കൊടുങ്ങല്ലൂർ-വി.ആർ.സുനിൽകുമാർ (21893),വട്ടിയൂർക്കാവ്-വി.കെ.പ്രശാന്ത് (21515),ഒല്ലൂർ-കെ.രാജൻ (21506),ബാലുശേരി-എം.എ.സച്ചിൻദേവ് -20372

യു.ഡി.എഫ്:കരുനാഗപ്പള്ളി- സി.ആർ.മഹേഷ് (29096),പിറവം-അനൂപ് ജേക്കബ് (25364),

ഏറനാട്-പി.കെ.ബഷീർ ( 22546),പറവൂർ-വി.ഡി.സതീശൻ ( 21301),തൊടുപുഴ-പി.ജെ.ജോസഫ്

(20259).

പതിനായിരത്തിന്

മുകളിൽ 40 പേർ:

(എൽ.ഡി.എഫ്-24,യു.ഡി.എഫ്-16)

അയ്യായിരത്തിന്

മുകളിൽ 25 പേർ:

(എൽ.ഡി.എഫ്-17,യു.ഡി.എഫ്-8)

ആയിരത്തിൽ

താഴെ 6 പേർ:

(എൽ.ഡി.എഫ്-2,യു.ഡി.എഫ്-4)

ഏറ്റവും കുറഞ്ഞ

ഭൂരിപക്ഷം:

പെരിന്തൽമണ്ണ-നജീബ് കാന്തപുരം (38)