mumbai-police

2013ൽ പുറത്തിറങ്ങിയ 'മുംബൈ പൊലീസ്' എന്ന ചിത്രത്തിന് റീമേക്ക് ഒരുങ്ങുന്നു.
സിനിമ പുറത്തിറങ്ങി എട്ടുവർഷം തി​കഞ്ഞ വേളയി​ൽ സംവിധായകൻ
റോഷൻ ആൻഡ്രൂസാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളി​ലൂടെ പങ്കുവച്ചത്. മുംബൈ
പൊലീസിന്റെ ലൊക്കേഷൻ ചിത്രങ്ങളും സംവിധായകൻ പങ്കുവെച്ചിട്ടുണ്ട്.

'മുംബൈ പൊലീസിന്റെ എട്ടു വർഷങ്ങൾ. ചില മികച്ച നിമിഷങ്ങൾ
നിങ്ങളുമായി പങ്കുവെയ്ക്കുന്നു.. അളിയാ.. ആളുകൾ ഇപ്പോഴും ഈ സിനിമയെ
കുറിച്ച് സംസാരിക്കുന്നു. ഞങ്ങൾ ഉടൻ തന്നെ ചിത്രം റീമേക്ക് ചെയ്യും..
വിവരങ്ങൾ പിന്നാലെ.. കാത്തിരിക്കുക..' എന്നാണ് റോഷൻ ആൻഡ്രൂസ്
ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
പൃഥ്വി​രാജ് സ്വവർഗപ്രണയിയായ നായക കഥാപാത്രത്തെ അവതരിപ്പിച്ച
ചിത്രമാണ് മുംബൈ പൊലീസി​ൽ
ജയസൂര്യ, റഹമാൻ, അപർണ നായർ, ഹിമ ഡേവിസ് എന്നിവരാണ് മറ്റു പ്രധാന
കഥാപാത്രങ്ങളെ അവതരി​പ്പി​ച്ചത്.ബോബി സഞ്ജയ് ടീം തിരക്കഥ ഒരുക്കിയ ചിത്രത്തിന് 2013ലെ മികച്ച
തിരക്കഥക്കുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു