kankana

കങ്കണ റണാവതിന്റെ ട്വിറ്റർ അക്കൗണ്ട് പൂട്ടി. ട്വിറ്ററിന്റെ നിയമാവലികൾ
തെറ്റിച്ചുകൊണ്ട് തുടരെ ട്വീറ്റുകൾ ചെയ്ത സാഹചര്യത്തിലാണ് ട്വിറ്റർ
ഇങ്ങനെയൊരു തീരുമാനവുമായി എത്തിയത്.

ബംഗാളിൽ തിരഞ്ഞെടുപ്പു ഫലം വന്നതിന് പിന്നാലെ നടന്ന സംഘർഷവുമായി
ബന്ധപ്പെട്ടായിരുന്നു കങ്കണയുടെ ട്വീറ്റുകൾ. ബംഗാളിൽ രാഷ്ട്രപതിഭരണം
വേണമെന്നും ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. ട്വിറ്റർ അക്കൗണ്ട്
പൂട്ടിയെങ്കിലും ഇൻസ്റ്റഗ്രാമിലൂടെ നടി തന്റെ പ്രതിഷേധം അറിയിച്ചെത്തി