padukone

ബെംഗളൂരു: ഇന്ത്യൻ ബാഡ്മിന്റൺ ഇതിഹാസം പ്രകാശ് പദുക്കോൺ കൊവിഡ് ബാധിതനായി ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ. കടുത്ത പനി ഭേദമാകാത്തതിനെ തുടർന്നാണ് പദുക്കോണിനെ ആശുപത്രിയിലേക്ക് മാറ്റിയത്.65-കാരനായ അദ്ദേഹത്തിന് ഈ ആഴ്ച ആശുപത്രി വിടാനായേക്കുമെന്നാണ് ബാഡ്മിന്റൺ കോച്ചും പ്രകാശ് പദുക്കോണ്‍ അക്കാഡമി ഡയറക്ടറുമായ വിമൽ കുമാർ അറിയിച്ചിരിക്കുന്നത് . പദുക്കോണിന്റെ ഭാര്യയും മൂത്തമകളും ബോളിവുഡ് താരവുമായ ദീപിക പദുക്കോണും ഇളയ മകൾ അനിഷയും കൊവിഡ് ബാധിതരാണ്.