ksfe

തൃശൂർ: കൊവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി കെ.എസ്.എഫ്.ഇയുടെ ചിട്ടിലേലങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചു. സായാഹ്ന ശാഖകൾ ഉൾപ്പെടെ കെ.എസ്.എഫ്.ഇയുടെ എല്ലാ ശാഖകളിലും ബിസിനസ് ഇടപാടുകൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയായി നിജപ്പെടുത്തിയെന്നും മാനേജിംഗ് ഡയറക്‌ടർ വ്യക്തമാക്കി.